Skip to main content

Posts

Showing posts from July, 2013

GAMING-ലേക്ക്...!!

www.games.com....!!എന്നാണു ഞാൻ ആദ്യമായി ഗെയിം നു വേണ്ടി ടൈപ്പ് ചെയ്തത്‌ ... ! LOADING... LOADING..എന്ന് പറഞ്ഞു ഒരുപാട് നേരം പോയത് മിച്ചം.. പിന്നെ ഫോണ്‍ ഓഫ്‌ ആയി...!! NOKIA 2626ന്റെ BUILT IN BROWSER  നു താങ്ങാവുന്നതിലും അപ്പുറമായിരുന്നു അത്.



INTERNET ലേക്ക്.. ആദ്യത്തെ കാൽവെപ്പ്.

പ്ലസ്‌ ടു പഠിക്കുന്ന കാലം, അന്നാണ് INTERNET ന്റെ ചില 'സാധ്യതകളെ' കുറിച്ച് അറിയുന്നത്. എന്റെ പ്രിയ സുഹൃത്ത് സജാദ് phonerotica എന്ന മഹത്തായ സൈറ്റ് കാട്ടി തന്നു.പിന്നെ രാവെന്നോ പകലെന്നോ ഇല്ലാതെ പുതിയ ചിത്രങ്ങൾ download ചെയ്യാൻ തുടങ്ങി.!

ഒരു ദിവസത്തിനു 9 രൂപാ വച്ചായിരുന്നു INTERNET നു ഐഡിയ ചാർജു ചെയ്തിരുന്നത്. ബാപ്പയുടെ പീടികയിലെ അടി വലി മാത്രമായിരുന്നു ഏക സ്രോതസ്സ്.പീടികയിലാകുമ്പോൾ ഏതു നേരവും ഫോണിൽ നോക്കി തലതാഴ്ത്തി ആവും ഞാൻ നിൽക്കാര്. അത് കണ്ടു പലരും എന്നോട് ദേഷ്യപ്പെടാരുമുണ്ട്.!!! ഏതു നേരവും ബട്ടണ്‍ ഞെക്കിയത് കൊണ്ടാവണം എന്റെ തോണ്ടാം വിരൽ ഒരു ഭാഗത്തേക്ക് അമർന്നു പോയിരുന്നു...!!!


NOKIA 2626 കൊണ്ട് തുടക്കം.

2008 -ൽ ഒരു കളർ ഹാൻഡ്‌ സെറ്റ് എന്നൊക്കെ പറഞ്ഞാൽ ഭയങ്കര സംഭവമാ....!!! ഇപ്പോഴത്തെ സംഗതികൾ ഒന്നുമില്ലാത്ത, MEMORY കാർഡ്‌ പോലും സപ്പോർട്ട് ചെയ്യാത്ത ഒരു നാടൻ ഫോണ്‍. BLUETOOTH,WIFI ഒന്നും ഇല്ലെങ്കിലും, ഒന്നുണ്ടായിരുന്നു,INTERNET ...!!
അന്ന് എന്റെ കയ്യില ഉണ്ടായിരുന്നത് ഒരു ഐഡിയ സിം ആയിരുന്നു. Rs.360കൊടുത്ത്, ബാപ്പായുടെ പേരിൽ എടുത്തതായിരുന്നു. ഇന്നിപ്പോ ഒരു സിം വാങ്ങാൻ കാശ് പോലും വേണ്ടാ ...! ഇന്ന് കമ്പനിക്കാർ സിം എടുത്താൽ കാശ് ഇങ്ങോട്ട് തരുന്ന കാലം വരെ ആയി.

പിന്നെ ഏതു നേരവും ഫോണിൽ ആയി, വിളിക്കാനല്ല, എന്താണ് ഉള്ളതെന്ന് നോക്കാൻ. ഒരു നല്ല റിംഗ് ടോണ്‍ പോലും ഇല്ലായിരുന്നു. പിന്നെ അതിന്റെ പിന്നാലെ ആയി. എങ്ങനെയെങ്കിലും ഒരു റിംഗ് ടോണ്‍ സങ്കടിപ്പിക്കണം. അതിനായി TV യിൽ കാണുന്ന നമ്പറിൽ  SMS  അയച്ചു. 10 രൂപാ പോയത് മിച്ചം.. അന്നൊക്കെ പത്ത് എന്നൊക്കെ പറഞ്ഞാൽ വലിയ സംഖ്യയാ....!! ഇന്നല്ലേ അത്പതിനായിരം ആയത്.

പുതിയ ഫോണ്‍ അല്ലെ??? പൊടി ആയാൽ അപ്പൊ തൊടക്കണം, ഒരു സൈഡിൽ തുടച്ചാൽ അപ്പുറത്തു കാണും, അങ്ങനെ...അങ്ങനെ...!!!! :)

സ്വാഗതം...., സുസ്വാഗതം....!!!

അങ്ങനെ ഞാൻ തുടങ്ങട്ടെ..., ദൈവത്തിന്റെ നാമത്തിൽ....!
ഇതെന്റെ ആദ്യത്തെ ബ്ലോഗ്‌ ഒന്നുമല്ല, ഒരുപാടുണ്ട്.., പക്ഷെ, ഇത് ഞാൻ എന്റെ മനസ്സിലുള്ളത് മുഴുവൻ തുറന്നെഴുതുകയാണ്. മറ്റേതെല്ലാം കോപ്പി & പേസ്റ്റ് കൽ ആയിരുന്നു. പക്ഷെ ഇത് കാര്യത്തിലാ....!!!
                                          2008 കാലഘട്ടത്തിൽ ഒരു NOKIA 2626 ഫോണുമായി തുടങ്ങിയതാ എന്റെ നെറ്റ് ജീവിതം. ഒരുപാടുണ്ട് പറയാൻ. നല്ലതും ചീത്തയുമായ കാര്യങ്ങൾ ഒരുപാടു കണ്ടു. ആ നല്ലകാര്യങ്ങളിൽ ഒന്നാണീ ബ്ലോഗ്‌. നോട്ട് പുസ്തകങ്ങലെക്കാൾ INTERNET നെ സ്നേഹിച്ചത് കൊണ്ടാണ് ഞാൻ എഴുതാൻ ഈ മാര്ഗം തെരനെടുത്തത്....!!!                                         ഇനി ഞാൻ ഇത് വരെ നടന്നതും ഇനി നടക്കെണ്ടാതുമായ കാര്യങ്ങൾ ഒന്നും വിടാതെ എഴുതാൻ പോകുകയാണ്. ഇത് വായിക്കുന്ന ആർക്കെങ്കിലും ഇത് പോലെ അനുഭവങ്ങൾ ഉണ്ടായിട്ടുങ്കിൽ പോസ്റ്റ്‌ ചെയ്യാൻ മറക്കരുത്...!!
എന്ന്, സുഹൈൽ സൂർപ്പിൽ.