Sponsered link




NOKIA 2626 കൊണ്ട് തുടക്കം.

2008 -ൽ ഒരു കളർ ഹാൻഡ്‌ സെറ്റ് എന്നൊക്കെ പറഞ്ഞാൽ ഭയങ്കര സംഭവമാ....!!! ഇപ്പോഴത്തെ സംഗതികൾ ഒന്നുമില്ലാത്ത, MEMORY കാർഡ്‌ പോലും സപ്പോർട്ട് ചെയ്യാത്ത ഒരു നാടൻ ഫോണ്‍. BLUETOOTH,WIFI ഒന്നും ഇല്ലെങ്കിലും, ഒന്നുണ്ടായിരുന്നു, INTERNET ...!!
അന്ന് എന്റെ കയ്യില ഉണ്ടായിരുന്നത് ഒരു ഐഡിയ സിം ആയിരുന്നു. Rs.360 കൊടുത്ത്, ബാപ്പായുടെ പേരിൽ എടുത്തതായിരുന്നു. ഇന്നിപ്പോ ഒരു സിം വാങ്ങാൻ കാശ് പോലും വേണ്ടാ ...! ഇന്ന്  കമ്പനിക്കാർ സിം എടുത്താൽ കാശ് ഇങ്ങോട്ട് തരുന്ന കാലം വരെ ആയി. 

പിന്നെ ഏതു നേരവും ഫോണിൽ ആയി, വിളിക്കാനല്ല, എന്താണ് ഉള്ളതെന്ന് നോക്കാൻ. ഒരു നല്ല റിംഗ് ടോണ്‍ പോലും ഇല്ലായിരുന്നു. പിന്നെ അതിന്റെ പിന്നാലെ ആയി. എങ്ങനെയെങ്കിലും ഒരു റിംഗ് ടോണ്‍ സങ്കടിപ്പിക്കണം. അതിനായി TV യിൽ കാണുന്ന നമ്പറിൽ  SMS  അയച്ചു. 10 രൂപാ പോയത് മിച്ചം.. അന്നൊക്കെ പത്ത് എന്നൊക്കെ പറഞ്ഞാൽ വലിയ സംഖ്യയാ....!! ഇന്നല്ലേ അത് പതിനായിരം ആയത്.

പുതിയ ഫോണ്‍ അല്ലെ??? പൊടി ആയാൽ അപ്പൊ തൊടക്കണം, ഒരു സൈഡിൽ തുടച്ചാൽ അപ്പുറത്തു കാണും, അങ്ങനെ...അങ്ങനെ...!!!! :)

Post a Comment

0 Comments