Skip to main content

Posts

Showing posts from August, 2013

ORKUT... MOBILUCK... FACEBOOK..

2008 ൽ ഏറ്റവും കൂടുതൽ പ്രചാരമുള്ള ഒരു ചാറ്റിങ് സൈറ്റ് ആയിരുന്നു  ഓർക്കുട്ട്. അന്ന് Social Networking site എന്ന് അന്ന് പേരിട്ടിട്ടില്ല..!!  എന്റെ പ്രിയ സുഹൃത്ത് സഹീർ മാത്രമേ ഓർകുട്ടിൽ കയറീട്ട് ഒള്ളു.., ഞാൻ അവന്റെ പിന്നാലെ നടന്നു, ഒരു ഓർക്കുട്ട് ID ഉണ്ടാക്കാൻ വേണ്ടി. അവൻ പറഞ്ഞു, "അതിനൊക്കെ invitation വേണം, നിനക്കൊന്നും അതിനു പറ്റില്ലെന്ന്..."

എന്തായാലും അതറിഞ്ഞിട്ട് ഉള്ളു കാര്യം എന്ന് വെച്ച് 100 രൂപക്ക് രേചാര്ജ് ചെയ്തു എന്റെ നോക്കിയ ഫോണിൽ ഗൂഗിൾ എടുത്തു പണിയാൻ തുടങ്ങി.

IDEA യോട് വിട.

എന്റെ idea സിം25th DECEMBER 2010 validity തീരുന്ന അവസരത്തിൽ, അത് extend ചെയ്യാതെ ഐഡിയ യോട് ഞാൻ വിട പറഞ്ഞു. 25 നു എല്ലാവര്ക്കും AIRTEL നിന്ന് ഞാൻ "CHANGE " എന്ന THEME ഇൽ ഞാൻ SMS അയച്ചു."MY NUMBER ALSO CHANGED..." 9746XXXXXX...!!!

SIM മാട്ടിയിടൽ.!

NOKIA 3110 ഒരു ഡബിൾ സിം ഇടാനുള്ള CAPACITY ഇല്ലാത്തതു കൊണ്ട് നെറ്റ് എടുക്കാനുള്ള AIRTEL SIM ഇപ്പോഴും കയ്യിൽ കരുതും.
എങ്ങനെ??? 3 രൂപാ വിലയുള്ള TIG-TAG എന്ന മിട്ടായിയുടെ പെട്ടിയിൽ.
അങ്ങനെ ആവശ്യം വരുമ്പോൾ IDEA, AIRTEL  സിംമുകൾ മാറി മാറി പ്രയോഗിക്കാൻ തുടങ്ങി.അന്ന്, 98 രൂപാ കൊടുത്തു ഇന്റർനെറ്റ്‌ എടുത്തിരുന്നു. പിന്നെ, ഒരു MODED OPERA MINI കിട്ടി. ബ്രൌസിംഗ് ഫ്രീ....!!  സീറോ ബാലൻസിൽ. പിന്നെ കുറെ കാലം അതിൽ ആര്മാതിച്ചു.  

NOKIA 3110 ലേക്ക്‌.

എനിക്ക് ആ പേടക ഫോണ്‍ മടുത്തു എന്ന് തോന്നിയപ്പോൾ,കയ്യിൽ ബാപ്പയുടെ പീടികയിൽ നിന്ന് സ്വരുക്കൂട്ടിയ കാശും എടുത്ത് 4000 രൂപ വിലയുള്ള വാങ്ങി. അന്നത്തെ ലേറ്റസ്റ്റ് സൂമിംഗ് OPTION ആയിരുന്നു അതിന്റെ പ്രത്യേഗത...!!!

വാങ്ങി, 5 മാസം കഴിഞ്ഞപ്പോൾ സോഫ്റ്റ്‌വെയർ പോയെന്ന പ്രശനത്തിൽ നോക്കിയ കെയർ മായി സ്ഥിരമായ ഒരു ബന്ധം തന്നെ എനിക്ക് ഉണ്ടായി. ചുരുങ്ങിയത് ഒരു 7 തവണയെങ്കിലും അവിടെ പോയി കാണും.കാര്യം, ഇതു നേരവും നെറ്റിൽ തന്നെ അല്ലേ?????

IDEA യും AIRTEL ലും

ഐഡിയ എനിക്ക് മടുത്തു. അവരുടെ കയ്യിൽ നമ്മുടെ കൊക്കിൽ ഒതുങ്ങുന്ന പ്ലാനുകൾ അവർ ഒഴിവാക്കി. ചില സമയത്ത് BROWSE ചെയ്താൽ വെറുതെ 5 രൂപാ പോകും. അങ്ങനെയിരിക്കെയാണ് AIRTEL നെ കുറിച്ച് കേൾക്കുന്നത്. ZERO ബാലൻസിൽ BROWSE ചെയ്യാൻ പറ്റുമെന്നും അറിഞ്ഞു.അങ്ങനെ 150 രൂപാ കൊടുത്തു എന്റെ സ്വന്തം ID പ്രൂഫ്‌ വച്ച് SEPTEMBER 1, 2009  ഞാൻ വാങ്ങിച്ചു. 
AIRTEL LIVE, WAP.HUNGAMA.COMതുടങ്ങിയ സൈറ്റുകളിൽ കാശ് കൊടുത്തു DOWNLOAD ചെയ്യേണ്ട പലതും തരികിട പണികൾ കാണിച്ചു ഫ്രീ ആയി കിട്ടുമായിരുന്നു. അങ്ങനെ പണ്ടത്തെ GAMES ന്റെ എല്ലാ ക്ഷീണവും ഞാൻ മാറ്റി.
എനിക്ക് പണ്ട് ഇന്റർനെറ്റ്‌ നു ചെലവായ എല്ലാ കാശും മുതലായി എന്ന് തോന്നിച്ച നിമിഷങ്ങളായിരുന്നു അത്. എന്നാൽ ഇന്ന് ആ തരികിടൽ നിർത്തി നേരിന്റെ മാർഗത്തിൽ BROWSE ചെയ്യുന്നു...!!!!!

CrickeToday യുടെ പിറവി.

ജീവിതത്തിലെ ഒരു വഴി തിരിവായി കാണുന്ന ഒരു കണ്ടെതലായിരുന്നു CrickeToday.
ഗ്രൂപ്പ്‌ smsing വഴി ഒരു വലിയ നാഴികല്ല് താണ്ടിയ പോലെയാണ് എനിക്ക് ഇപ്പൊ തോന്നുന്നത്.
ഇതാണ് എന്റെ ലക്‌ഷ്യം. ഈ ആശയവുമായി മുന്നോട്ടു പോകാൻ തന്നെയാണ് എന്റെ തീരുമാനം.

SMSGupshup ല് കയറിയതും ഈ പേര് മനസ്സില് വരുകയായിരുന്നു. ഈ ആശയം മനസ്സിൽ വരാൻ സഹായിച്ചത് എന്റെ collage principal ആയിരുന്നു. എങ്ങനെ എന്നല്ലേ??? 

collage ടൈം 9 മണിയാണ്. നമ്മുടെ principal എന്നും നേരം വൈകുന്നവരെ ശാസിക്കാൻ വരന്ധയിൽ കാത്തു നിൽക്കും...!ഞാൻ ഒരു തവണ കുടുങ്ങിയതാണ്. പിറ്റേ ദിവസവും ഇതാവർത്തിച്ചു. അന്ന് അവർ എനിക്കു ലാസ്റ്റ് വാണിംഗ് തന്നു.അങ്ങനെ മൂന്നാം ദിവസം ഞാൻ വൈകുന്നു എന്ന് തോന്നിയപ്പോൾ ഞാൻ ക്ലാസ്സ്‌ കട്ട് ചെയ്തു വീട്ടിൽ തിരിക്കനിരിക്കുകായിരുന്നു....!

അന്ന് SEPTEMBER 7, 2008ഞാൻ എന്റെ ജീവിതത്തിനു ഒരു പേര് നൽകി. CrickeToday.

ഗ്രൂപ്പ്‌ SMS ങ്ങും SMSGUPSHUP ഉം.!

"MISHABnet" എന്ന പേരാണ് ഗ്രൂപ്പ്‌ smsing എന്ന് പറഞ്ഞാൽ ഓർമ വരിക.മലപ്പുറത്ത് ഉള്ള  മിസ്‌ഹബ് എന്ന ടീച്ചർ മങ്ങ്ലിഷിൽ  വാർത്തകൾ ഷെയർ ചെയ്യുകയായിരുന്നു. ഞാനും അത് subscribe ചെയ്തിരുന്നു. ഒരു ദിവസം SMS ന്റെ അവസാനം ഒരു അഡ്രസ്‌ കണ്ടു.

www.smsgupshup.com


അതിൽ നിന്നാണ് sms ഷെയർ ചെയ്യുന്നതെന്ന് മനസ്സിലാക്കിയ ഞാൻ,തുടങ്ങി ഒരു ഗ്രൂപ്പ്‌ ഞാനും....!!!
ക്രിക്കറ്റ്‌ സ്കോർ അയക്കുന്ന ഒരു ഗ്രൂപ്പ്‌...!!!

എന്നാൽ ഇന്ന് എല്ലാവര്ക്കും SMS ചടചെന്നു തോന്നുന്നു... ആ കാലത്ത് tintu മോനെന്നും, ഫലിതമെന്നും പറഞ്ഞു എത്രയാ മെസ്സേജ് വന്നിട്ടുള്ളത്.എന്നാൽ ഇന്നോ???? ഇപ്പൊ ആര്ക്കും അതിൽ കംബമില്ലാ....!!!

Opera Mini യും Internet ഉം.

Opera Mini എനിക്ക് ആദ്യമായി പരിചയപ്പെടുത്തിയത് സജാദ് തന്നെയാണ്. ഇതിലൂടെ browse ചെയ്യാൻ എളുപ്പമാണെന്നും built in browser നേക്കാൾ സ്പീഡ് ആണെന്നും പറഞ്ഞു.പിന്നെ എല്ലാം അതിലൂടെ ആയി. എല്ലാ xxx സൈറ്റും പിന്നെ വളരെ വേഗത്തിൽ കിട്ടി. ഭൂമി തിരിയാതെ തന്നെ വളരെ വേഗത്തിൽ.....!!!!!!!


ഒരു Email ID ഉണ്ടാക്കാൻ പെട്ട പാട്...!!!

പ്ലസ്‌ ടു പാസ്സായി ഇനി എന്ത്? എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ക്ലാസ്സ്‌ സങ്കടിപ്പിച്ചിരുന്നു ഞങ്ങളെ നാട്ടിലെ ഒരു പ്രധാനപ്പെട്ട ഒരു സംഘടന. "ഇനി ജീവിതത്തിൽ ഒരു ലക്‌ഷ്യം വേണം, സ്വപ്‌നങ്ങൾ കണ്ടു അത് കീഴടക്കണം". ഇങ്ങനെ ഒക്കെ കേട്ട് ഉറക്കം വരുന്ന സമയത്താണ് സർ ഒരു കാര്യം പറഞ്ഞത്. അത് കേട്ടതും ഞാൻ ചാടി എണീറ്റ്‌ ശ്രദ്ധിച്ചു....! 

"ഇനി എല്ലാവരും ഒരു മെയിൽ id ഉണ്ടാക്കണം. ഭാവിയിൽ ആവശ്യം വരും..."
ഇത് കേട്ടതും, മനസ്സിൽ ഒരുപാട് ലഡ്ഡുകൽ പൊട്ടി...! എന്തെന്നാൽ internet ഉണ്ടല്ലോ കയ്യിൽ,
അന്ന് internet മായി ഇടപഴകുന്ന ഒരേയൊരു ആളെ എന്റെ നാട്ടിൽ ഉള്ളൂ... സഹീർ, അവനോട് കാര്യങ്ങൾ തിരക്കി. "അതൊക്കെ ഭയങ്കര പണി ആണേഡേ..., GMAILവേണമെങ്കിൽ INVITATION ഒക്കെ വേണം.അവന്റെ മറുപടിയിൽ ത്രിപ്തനല്ലാത്ത ഞാൻ എന്റെ ആ പേടകത്തിൽ തന്നെ ഉണ്ടാക്കാൻ ശ്രമിച്ചു. ആദ്യം YAHOO!... എല്ലാം ശെരിയാകും, പക്ഷെ CAPTCHA CODE കൊളമാകും.
അവസാനം എളുപ്പമുള്ള ഒരു സൈറ്റ് കിട്ടി..., AOL MAIL.നെറ്റ്‌വർക്ക് വളരെ സ്ലോ ആയതിനാൽ പുലർച്ചെ എണീറ്റ്‌ ഞാൻ പണി തുടങ്ങി.. 
ആശ്ചര്യമെന്നു പറയട്ടെ, Congratulation, your mail id is Suhail444@aol.com.ഇതായി…