Skip to main content

Posts

Showing posts from August, 2014

ദ് റൊമാന്റിക്‌ റോപ് (The Romantic Rope)

                         ഏറെ നേരമായി ഈ ഇരുട്ട് നിറഞ്ഞ വരാന്തയിൽ കിടക്കുന്നു. എന്റെ കൂടെ തൂങ്ങി കിടന്നവർ എല്ലാം ഇപ്പൊ സുരക്ഷിത സ്ഥലങ്ങളിൽ ഇരിപ്പുറപ്പിചിട്ടുണ്ടാകും. ഞങ്ങളെ ഒരുമിച്ച് അവൻ വാരി എടുത്തതാ, പക്ഷെ ഞാൻ വീണത്‌ അവനറിഞ്ഞില്ല. വരട്ടെ, നേരം ഒന്ന് വെളുത്തോട്ടെ എന്നെ തേടി വരും അവൻ. അതിനിനിയും സമയം ഉണ്ട് താനും. അത് വരെ എന്ത് ചെയ്യും?

      ഞാൻ ചുറ്റും നോക്കി. ആരെയും കാണുന്നില്ല. മുകളിലേക്ക് നോക്കിയപ്പോ അതാ അവൾ, പിങ്ക് മേനിയിൽ റോസ പൂവുകൾ വരച്ചു വെച്ചിരിക്കുന്നു. അവൾ തൂങ്ങുന്ന കയറിലേക്ക് എങ്ങനെ എത്തും? നടക്കാനോ പറക്കാനോ കഴിയാത്ത ഞാൻ. അവളാണെങ്കിൽ ആരെയും കൂസാതെ തൂങ്ങി കിടക്കുന്നു. ഏതോ വലിയ വീട്ടിലെ പുള്ളിയാ. എങ്ങനെയെങ്കിലും അവളുടെ അരികിൽ എത്തണം.

       പുറത്തു അടുത്ത മഴുക്കുള്ള അടയാളങ്ങൾ കണ്ടു തുടങ്ങി. ശക്തമായി ഒരു കാറ്റു വീശി.ആ കാറ്റെന്നെ എടുത്തു അവളുടെ അരികിൽ എത്തിച്ചു. കൂടെ മഴയും തകർക്കാൻ തുടങ്ങി. ഞാൻ അവളോട്‌ ചേർന്ന് നിന്നു. പക്ഷെ എന്നെ കണ്ട ഭാവം അവളുടെ മുഖത്തില്ല. എന്നാലും, ഞാൻ പതിഞ്ഞ ശബ്ധത്തിൽ ചോദിച്ചു.

              "കുട്ടി എവിടെ ഉള്ളതാ?"
               "ഞാൻ 6B യിലെ ഡോക്ട…

ആശ്വാസ്

മെഷീൻ ഷട്ട് ഡൌണ്‍ ചെയ്തു വാച്ചിലേക്ക് നോക്കിയപ്പോ 6 മണി കഴിഞ്ഞു 35 മിനിറ്റ്. സകല തെറിയും മുതലാളിയെ വിളിച്ചു, പുറകിലെ പവർ സ്വിച്ച് എല്ലാം  ഓഫാക്കി വീണ്ടും മുതലാളിയുടെ ഫോണിലേക്ക് വിളിച്ചു:


             "ആ സാറേ, ഞാൻ മെയിൽ അയച്ചിട്ടുണ്ട്. ഒന്ന് കണ്‍ഫേം ചെയ്തോളൂ.."
              "ആയിക്കോട്ടെ, എന്നാ ഉമ്മാടെ കുട്ടി പൊയ്ക്കോ."
               "അപ്പൊ ശരി."

അല്ലെങ്കിലും പണി ഒക്കെ കഴിഞ്ഞു വെറുതെ ഇരിക്കുമ്പോ മോയലാളിമാര്ക്ക് ഇതൊന്നും ഓര്മ്മ കാണില്ല. 5 മണിക്ക്  പോകാൻ ഒരുങ്ങുമ്പോഴേ  അവര്ക്ക് ഇതൊക്കെ ഓര്മ്മ കാണൂ. അങ്ങനെ കഴിഞ്ഞ മൂന്നു മാസത്തെ എല്ലാ കാര്യങ്ങളും തപ്പി എടുത്തു കാര്യങ്ങൾ തീര്തപ്പോഴേക്കും ഒരു പരിവമായി.

        ഷട്ടർ ഇട്ടു, കോണി പടികൾ ചാടി ഇറങ്ങി. ഓടി, വാച്ചിലേക്ക് ഇടക്ക് ഇടയ്ക്കു നോക്കും. ഇനി ഇപ്പൊ നാട്ടിൽ എത്താൻ അവസാനത്തെ ബസ്‌ തന്നെ പിടിക്കണം. ഉള്ള എനർജി എല്ലാം പോയി, തലയും പെരുത്ത്‌ ഒരു വിധത്തിൽ ബസ്സിനടുതെത്തി. ഡോറിനു ചുറ്റും നിറയെ സ്കൂൾ കുട്ടികൾ. അവർ ബസ്‌ പുറപ്പെടാൻ നേരത്തെ കയറാൻ പാടുള്ളൂ. അതാണ് അവിടത്തെ നിയമം. അവരുടെ ഇടയിലൂടെ നുഴഞ്ഞു കേറിയപ്പോ അധികം ആരും ഇല്ല. ഇന…