Skip to main content

Posts

Showing posts from December, 2016

നൂറ്റിനാൽപ്പത് - നൂറ്റിപ്പത്ത്! (A number Game!!)

ഞാനൊന്നു ചുമ്മാ തിരിഞ്ഞു നോക്കി, കഴിഞ്ഞ ആറു മാസം എങ്ങനെ തിന്നു എന്ന്. ജോയിൻ ചെയ്തത് മുതൽ പാർട്ടികൾ ആണ്. ജോയിൻ പാർട്ടി, ഐഡി കാർഡ് പാർട്ടി, ഫസ്റ്റ് സാലറി പാർട്ടി..... എല്ലാം നോൺ വെജ്.

ഇനി വീണ്ടും തിരിഞ്ഞു നോക്കാം. നാല് മാസം കൂടി പിന്നോട്ട്....,
ട്രെയിൻ ഇറങ്ങി എല്ലാ ദിവസവും അരമണിക്കൂർ നടന്നാണ് ഓഫീസിൽ എത്തുന്നത്. മൂന്നു കിലോമീറ്റർ ദൂരം. വീട്ടിൽ നിന്ന് കൊണ്ടു വരുന്ന ഭക്ഷണം മാത്രം. ആഴ്ചയിൽ കല്യാണമുണ്ടായാൽ അന്ന് ബിരിയാണി. ഹോട്ടലിൽ നിന്ന് ഒന്നും കഴിച്ചിരുന്നില്ല! കാശു കൊടുത്ത് ഒന്നും വാങ്ങി കഴിക്കാറും ഇല്ല! തിരിച്ചു പോവുന്നതും നടന്ന് തന്നെ! അവിടെന്ന് റിസൈൻ ചെയ്ത് ചെന്ന് പെട്ടത് തീറ്റക്ക് യാതൊരു പഞ്ഞമില്ലാത്തിടത്തും !!


കോഴിക്കോട് സംസം റെസ്റ്റോറന്റിൽ നിന്നാണ് ലിജിനേട്ടന്റെ ഭാര്യക്ക് വിശേഷമുണ്ടെന്നും പറഞ്ഞ് മൂപ്പരെ പഞ്ഞിക്കിട്ടത്. റൊട്ടി, ചിക്കൻ ചുക്ക, പൊറോട്ട, റുമാൽ റൊട്ടി, ഫുൾ ചിക്കൻ, അൽഫാം., മയേണസ്, ക്രഷർ അവസാനം ഐസ്ക്രീം .

പിന്നെ എനേറെയും ബെന്നെറ്റിനേറെയും ഫസ്റ്റ് സാലറി പാർട്ടി, ശിവയുടെയും... എല്ലാം സംസം .അതേ മെനു . പിന്നെ ക്രെഡിറ്റ് കാർഡ് വന്നപ്പോ നേരെ ഗാർലിക്ക് റൂട്ട്സ് റെസ്റ്റോറന്റ്. അവിട…