Skip to main content

അമ്മായി അമ്മയുടെ പ്രസവം PART- -3കണ്ട പാടെ പേര് ചോദിച്ചു. എന്താ ചെയ്യുന്നെന്നും. പിന്നെ പെങ്ങൾ നോക്കി , വല്യ പ്രശ്നം ഒന്നും ഇല്ല. കൊള്ളാം, എനിക്ക് ഇഷ്ടപ്പെട്ടു. വീട്ടിൽ തിരിച്ചെത്തി. ഉമ്മയോട് ആലോചിക്കാൻ പറഞ്ഞു. അവളുടെ ഉപ്പയും കാരണവന്മാരും വന്നു എന്റെ വീടും പരിസരവും കണ്ടു ബോധിച്ചു. സ്ത്രീധനം ഇല്ല. എന്തെങ്കിലും കിട്ടിയാൽ വല്യ ഉപകാരം. ഓഗസ്റ്റ് 15 നു മുട്ടായി എറിയൽ കർമം നടന്നു.

നിക്കാഹ് ഡിസംബർ 25 നു നടത്തിയാൽ ഓർമിക്കാൻ ഒരു ദിവസം ഉണ്ടാവുമല്ലോ എന്നു വെച്ചു അത് അവതരിപ്പിച്ചു. പക്ഷെ അവർ വാക്കു തെറ്റിച്ചു. കാര്യമെന്തെന്നു അറിയാൻ വിളിച്ച ഉമ്മ പെങ്ങളോട് കാര്യം പറഞ്ഞു. ഞാൻ നൈസ് ആയി അവളോട്‌ ചോദിച്ചു..

"പെണ്ണിന്റെ ഉമ്മ ഗർഭിണിയാണ്.. അതാവും അവർക്ക് പറയാനുള്ള മടി.." എന്റെ കിളി പോയി . ഭാവി മരുമകൻ കാലു കുത്തിയപ്പോൾ തന്നെ ഐശ്യര്യം.  അതു കൊണ്ടാവും അവർ വാക്കു മാറ്റി പറഞ്ഞതെന്നു ഞാനും ഊഹിച്ചു.

ചിരിക്കണോ കരയണോ എന്ന് അറിയാതെ ഞാൻ എണ്ണി. ഇവൾ മൂത്തത്, രണ്ടു അനിയത്തിമാർ, പിന്നെ ഒരു പയ്യൻ, ഇനി വരാനുള്ളത് അഞ്ചാമത്. പലരും പറഞ്ഞതാണ്‌ ഈ കുടുംബം വലിയ ബാധ്യത ആവുംന്ന്. പക്ഷെ ഞാൻ ഉറച്ചു നിന്നു. ആ 18 കാരിയെ കെട്ടാൻ തന്നെ.


(തുടരും)....Comments

Popular posts from this blog

അമ്മായി അമ്മയുടെ പ്രസവം PART 5

"ഒന്നു കാണണമായിരുന്നു"

എന്നായിരുന്നു സന്ദേശം. മിട്ടായി എറിഞ്ഞ് 4 മാസങ്ങൾ കഴിഞ്ഞിരുന്നു. ഫോട്ടോകൾ കൈ മാറിയാതൊഴിച്ചാൽ നേരിൽ കാണണമെന്നു ഞാനും ആഗ്രഹിച്ചിരുന്നു. "അതിനെന്താ, കാണാല്ലോ" എന്ന് ഞാൻ തിരിച്ചയച്ചു. എനിക്ക് ഒഴിവുള്ള ദിവസം വേണം , സ്കൂൾ ഉണ്ടാവുകയും വേണം . അങ്ങനെ ഒരു ദിവസം കിട്ടി.

അതി രാവിലെ അവൾ കയറുന്ന ബസ് സ്റ്റോപ്പിൽ ചെല്ലുക. പിന്നെ ആ ബസ്സിന്‌ പിറകെ പോയി സ്കൂൾ പരിസരത്തും വെച്ചു കാണുക. അയ്യേ, സ്ഥിരം സിനിമയിൽ ഒക്കെ കാണുന്നത് പോലെ ഉള്ള ഒരു ക്ളീഷേ ആയി തോന്നി ഈ ഏർപ്പാട്. ഏഴര മണിക്ക് അവൾ ബസ് സ്റ്റോപ്പിൽ എത്തും എന്നവൾ മെസ്സേജ് അയച്ചു.


ഏഴു മണിക്ക് തന്നെ സ്റ്റോപ്പിൽ എത്തി. എന്നും തേക്കാത്ത ജെൽ ഒക്കെ വാരി പൊത്തിയാണ് പോയത്. ബ്ലാക്ക് ടീ ഷർട്ടും ജീൻസും. അവളോട്‌ ഇറങുന്ന സമയത്ത് മിസ് അടിക്കാൻ പറഞ്ഞിരുന്നു. അതൊന്നും കണ്ടില്ല. ഏറെ നേരം ബസ് സ്റ്റോപ്പിൽ നിക്കുന്നത് ബുദ്ധിയല്ലെന്ന് തോന്നി ബൈക്കിലേക്ക് നടക്കാൻ തുടങ്ങിയപ്പോ ദേ വരുന്നു അവൾ. റോഡ് മുറിഞ്ഞു കടന്നു, കൂടെ ഒരു തോഴിയും.

ഞാനൊന്നു നോക്കി ചിരിച്ചു. അവളും ചിരിച്ചു. ഒന്നെണീറ്റു, പിന്നെയും ഇരുന്നു. അപ്പോഴേക്കും ബസ്സ് വന്നു. കേറി …

അമ്മായി അമ്മയുടെ പ്രസവം PART 2

അന്നൊരു ഞാറാഴ്ച്ച ആയിരുന്നു, ജൂലൈ 31. കൊച്ചിയിൽ നിന്നും മീറ്റിങ് കഴിഞ്ഞു വരാൻ ഇരിക്കുകയായിരുന്നു. ഉപ്പ വിളിച്ചു ഇന്ന് തന്നെ കാണാൻ പോണമെന്ന് പറഞ്ഞപ്പോ വേറെ ഒന്നും നോക്കാതെ അടുത്ത വണ്ടിക്ക് കേറി ഇങ്ങു പോന്നു.

രാവിലെ പത്തു മണിക്ക് തിരൂർ എത്തി. ട്രെയിനിൽ ഇരുന്നു കുറെ ആലോയ്ച്ചു. ഏത് ഡ്രെസ്സ് ഇടണം, എങ്ങനെ തുടങ്ങണം, അതൊക്കെ ഓർത്തു കുളിരു കോരി. ഉപ്പയുടെ കാൾ വന്നു കൊണ്ടേ ഇരുന്നു. കുറച്ചു കഴിഞ്ഞു കാണാൻ കിട്ടില്ല, അവർ ഒരു കല്യാണത്തിനു പോവാണെന്നും.

ചുവന്ന ഷർട്ടും കാക്കി പാന്റ്സും, ഇൻസൈഡ് ചെയ്തു നല്ല ചുള്ളനായി കൂടെ അളിയൻ കൊണ്ടുവന്ന നൈക്കിന്റെ ചുവന്ന ഷൂവും ഇട്ട്. ഉപ്പയും പെങ്ങളും ഞാനും ഓട്ടോയിൽ കേറി. വെറും 2 കിലോമീറ്റർ ദൂരമുള്ള ഡ്രൈവ്. അവിടെയും ലാഭം.

വീടെത്തി, കുട്ടിയുടെ ഉപ്പ റോഡിൽ നിൽപ്പുണ്ടായിരുന്നു. മുടി ഒക്കെ മേഹന്തി ചെയ്ത് മുറുക്കാനും തുപ്പി,  മുപ്പത്തിയഞ്ചു വയസ്സ് പ്രായം കാണും. ഞങ്ങളെ വീട്ടിലേക്ക് ആനയിച്ചു. ചുവരുകൾ തേക്കാത്ത ടെറസ്സിന്റെ വീട്. മുൻഭാഗം മാത്രം ടൈൽസ് ഒക്കെ ഒട്ടിച്ചിട്ടുണ്ട്.

കേറി ഇരുന്നു, വല്ലിപ്പാക്കു സലാം പറഞ്ഞു. കുട്ടിയുടെ ഉപ്പ കാര്യങ്ങൾ വിവരിച്ചു. മൂത്ത മോളാണ്. +2 ആണ്. 17 …

അമ്മായി അമ്മയുടെ പ്രസവം- അവസാന ഭാഗം

നോമ്പ് തുറന്ന് ദോശയിൽ ചെറുപയർ കറി ഒഴിച്ച് കഴിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു ഉപ്പാക്ക് ആ കാൾ വന്നത്. അത് അവളുടെ ബാപ്പ ആയിരുന്നു. കൈ പോലും കഴുകാതെ ഉപ്പ അതെടുത്തു സംസാരിച്ചു. വിശേഷങ്ങൾ ചോദിച്ചു കൊണ്ടാണ് തുടങ്ങിയത്. പിന്നെ അയാൾ "ഈ ബന്ധം തുടരാൻ താല്പര്യമില്ല" എന്നു പറഞ്ഞു. പറയാൻ മടിയുള്ള ഏതു കാര്യവും കുറച്ചു സിനിമാറ്റിക് ആയിട്ടേ ആരും പറയൂ. അത് ഇവിടെയും സംഭവിച്ചു.

"നിങ്ങൾക്ക് താല്പര്യമില്ലെങ്കിൽ പിന്നെ കൂട്ടിയോചിപ്പിക്കാൻ താൽപര്യം ഇല്ല. എന്നാലും കാരണം എന്താണെന്ന് പറയൂ."

"അവൻ ഞങ്ങൾ വിലക്കിയിട്ടും അവളെ വിളിച്ചു"

"അത് ഇത്ര വല്യ കാര്യമാക്കണോ?, അവളും തിരിച്ചു സംസാരിചില്ലേ?"

"അത് മാത്രമല്ല, അവൻ ട്രൗസർ ഒക്കെ ഇട്ട് ഫോട്ടോ അയച്ചു കൊടുത്തിട്ടുണ്ട്"

"അവളുടെ ഫോട്ടോയും അയച്ചു തന്നിട്ടുണ്ടല്ലോ, ഇതൊന്നും ഇത്ര കാര്യമാക്കേണ്ട കാര്യം ഉണ്ടോ?"

"എന്തൊക്കെ ആയാലും, തന്നതൊക്കെ തിരിച്ചു വാങ്ങി നമുക്ക് അവസാനിപ്പിക്കാം.." കാൾ കാട്ടായി.

അഞ്ചാമത്തെ ദോശ തിന്നാൻ കറി ഒഴിച്ചു വെച്ചത് പോലെ ഞാൻ എണീറ്റു. അന്ന് വല്ലാത്ത സങ്കടം ആയി. സീരിയൽ ട്യൂണ് ഒക്കെ ഉണ്ട…

അമ്മായി അമ്മയുടെ പ്രസവം PART 4

ഫോണും വാട്‌സ്ആപ്പ് ഒക്കെ ആദ്യമേ വിലക്കിയിരുന്നു അവളുടെ ഉപ്പ. എനിക്ക് വിളിച്ച് ആ ത്രിൽ കളയാനും താല്പര്യം ഇല്ലായിരുന്നു. പക്ഷെ, പെങ്ങള് നിർബന്ധിച്ചു. ഇനി നീ ഒരു മന്ദിപ്പ് ആണെന്ന് അവൾ വിചാരിക്കണ്ട. നീ വിളിക്ക്.

 ബ്രോക്കർ കസിൻ ഉമ്മയുടെ നമ്പർ വാങ്ങി തന്നു. അപ്പോഴേക്കും അവളുടെ ഉപ്പ നാട് വിട്ടിരുന്നു. തറവാട് വീട്ടിൽ ഉള്ളവർക്ക് വിളിക്കുന്നത് ഇഷ്ടമല്ലെന്നു ആദ്യമേ ഉമ്മ പറഞ്ഞിരുന്നു. അപ്പൊ അവൾ വന്നാൽ എനിക്ക് മിസ്ഡ് കാൾ അടിക്കാം എന്നും. 


ആദ്യമായി ഒരു സൺഡേ വിളിച്ചു. അന്ന് നമ്മുടെ ക്ലബ്ബ് പച്ചക്കറി കൃഷി ഉടയിപ്പുമായി പാടം നന്നാക്കുന്ന സമയം ആയിരുന്നു. ഞാൻ കുറച്ചു ഫോട്ടോസ് എടുത്തു അവൾക്ക് വാട്‌സ്ആപ്പ് ചെയ്ത് കൊടുത്തു ഒന്നു ഇമ്പ്രെസ് ചെയ്യാൻ. ഞാൻ കിളക്കുന്നതും, വിത്ത് നടുന്നതും ഒക്കെ.

 വിളിച്ചു കഴിഞ്ഞാൽ ഞാൻ ആണ് കൂടുതൽ സംസാരിച്ചിരുന്നത്. അവൾ ഒന്നു മൂളിയാൽ ആയി. പിന്നെ എല്ലാ ഞായറാഴ്ചയും വിളി ആയി. പിന്നെ രാത്രി അവൾ മിസ് അടിക്കുമ്പോഴും. പക്ഷെ 10 മണിക്ക് ശേഷം ഇല്ല താനും. വിളി ഇല്ലാത്തപ്പോ SMS അയച്ചിരുന്നു. അന്ന് രാവിലെ അയച്ച ആ ടെക്സ്റ്റ് കണ്ടു ഞാൻ ഞെട്ടി. 
(തുടരും)....