Sponsered link




അമ്മായി അമ്മയുടെ പ്രസവം PART 2


അന്നൊരു ഞാറാഴ്ച്ച ആയിരുന്നു, ജൂലൈ 31. കൊച്ചിയിൽ നിന്നും മീറ്റിങ് കഴിഞ്ഞു വരാൻ ഇരിക്കുകയായിരുന്നു. ഉപ്പ വിളിച്ചു ഇന്ന് തന്നെ കാണാൻ പോണമെന്ന് പറഞ്ഞപ്പോ വേറെ ഒന്നും നോക്കാതെ അടുത്ത വണ്ടിക്ക് കേറി ഇങ്ങു പോന്നു.

രാവിലെ പത്തു മണിക്ക് തിരൂർ എത്തി. ട്രെയിനിൽ ഇരുന്നു കുറെ ആലോയ്ച്ചു. ഏത് ഡ്രെസ്സ് ഇടണം, എങ്ങനെ തുടങ്ങണം, അതൊക്കെ ഓർത്തു കുളിരു കോരി. ഉപ്പയുടെ കാൾ വന്നു കൊണ്ടേ ഇരുന്നു. കുറച്ചു കഴിഞ്ഞു കാണാൻ കിട്ടില്ല, അവർ ഒരു കല്യാണത്തിനു പോവാണെന്നും.

ചുവന്ന ഷർട്ടും കാക്കി പാന്റ്സും, ഇൻസൈഡ് ചെയ്തു നല്ല ചുള്ളനായി കൂടെ അളിയൻ കൊണ്ടുവന്ന നൈക്കിന്റെ ചുവന്ന ഷൂവും ഇട്ട്. ഉപ്പയും പെങ്ങളും ഞാനും ഓട്ടോയിൽ കേറി. വെറും 2 കിലോമീറ്റർ ദൂരമുള്ള ഡ്രൈവ്. അവിടെയും ലാഭം.

വീടെത്തി, കുട്ടിയുടെ ഉപ്പ റോഡിൽ നിൽപ്പുണ്ടായിരുന്നു. മുടി ഒക്കെ മേഹന്തി ചെയ്ത് മുറുക്കാനും തുപ്പി,  മുപ്പത്തിയഞ്ചു വയസ്സ് പ്രായം കാണും. ഞങ്ങളെ വീട്ടിലേക്ക് ആനയിച്ചു. ചുവരുകൾ തേക്കാത്ത ടെറസ്സിന്റെ വീട്. മുൻഭാഗം മാത്രം ടൈൽസ് ഒക്കെ ഒട്ടിച്ചിട്ടുണ്ട്.

കേറി ഇരുന്നു, വല്ലിപ്പാക്കു സലാം പറഞ്ഞു. കുട്ടിയുടെ ഉപ്പ കാര്യങ്ങൾ വിവരിച്ചു. മൂത്ത മോളാണ്. +2 ആണ്. 17 വയസ്സ് ആയിട്ടുള്ളൂ. മൂത്തത് ഇവളാ. പിന്നെ പ്രാരാബ്ധങ്ങളുടെ കഥ. ലോൺ എടുക്കാതെ വീട് വെക്കുന്നതും, പലിശ ഹറാമായതും. ഉപ്പയും വിട്ടു കൊടുത്തില്ല. മൂപ്പരും തിരിച്ചു കുറച്ച് ഹെവി ആയി പ്രാരാബ്ദം അടിച്ചു.

കുട്ടിയുടെ ഉമ്മ ബൂസ്റ്റുമായി വന്നു. എന്നിട്ട് എന്നോട് കുട്ടി ഇരിക്കുന്ന റൂമിലേക്ക് ചെല്ലാൻ പറഞ്ഞു. ആകെ കിളി പോയ അവസ്‌ഥ. ഞാൻ പെങ്ങളെ നോക്കി. അവൾ തലയാട്ടി. അവളും വരാമെന്ന്. ഞാൻ മന്ദം മന്ദം അവളുടെ റൂമിലേക്ക് നടന്നു.

(തുടരും)....



Post a Comment

3 Comments

  1. Waiting for next part

    ReplyDelete
  2. Anonymous14:53

    At the time, a wagon wheel was used, supported horizontally by a pin on which an arrow was fixed. The wheel was divided into different sectors on which Roman soldiers may bet as the wheel would spin. This recreation 카지노사이트 underwent a number of} adjustments within the centuries that followed whereas maintaining comparable guidelines. Outside Bet — A bet made on a bigger group of numbers, such as red or black.

    ReplyDelete