Skip to main content

Posts

Showing posts from October, 2018

അമ്മായി അമ്മയുടെ പ്രസവം- അവസാന ഭാഗം

നോമ്പ് തുറന്ന് ദോശയിൽ ചെറുപയർ കറി ഒഴിച്ച് കഴിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു ഉപ്പാക്ക് ആ കാൾ വന്നത്. അത് അവളുടെ ബാപ്പ ആയിരുന്നു. കൈ പോലും കഴുകാതെ ഉപ്പ അതെടുത്തു സംസാരിച്ചു. വിശേഷങ്ങൾ ചോദിച്ചു കൊണ്ടാണ് തുടങ്ങിയത്. പിന്നെ അയാൾ "ഈ ബന്ധം തുടരാൻ താല്പര്യമില്ല" എന്നു പറഞ്ഞു. പറയാൻ മടിയുള്ള ഏതു കാര്യവും കുറച്ചു സിനിമാറ്റിക് ആയിട്ടേ ആരും പറയൂ. അത് ഇവിടെയും സംഭവിച്ചു.

"നിങ്ങൾക്ക് താല്പര്യമില്ലെങ്കിൽ പിന്നെ കൂട്ടിയോചിപ്പിക്കാൻ താൽപര്യം ഇല്ല. എന്നാലും കാരണം എന്താണെന്ന് പറയൂ."

"അവൻ ഞങ്ങൾ വിലക്കിയിട്ടും അവളെ വിളിച്ചു"

"അത് ഇത്ര വല്യ കാര്യമാക്കണോ?, അവളും തിരിച്ചു സംസാരിചില്ലേ?"

"അത് മാത്രമല്ല, അവൻ ട്രൗസർ ഒക്കെ ഇട്ട് ഫോട്ടോ അയച്ചു കൊടുത്തിട്ടുണ്ട്"

"അവളുടെ ഫോട്ടോയും അയച്ചു തന്നിട്ടുണ്ടല്ലോ, ഇതൊന്നും ഇത്ര കാര്യമാക്കേണ്ട കാര്യം ഉണ്ടോ?"

"എന്തൊക്കെ ആയാലും, തന്നതൊക്കെ തിരിച്ചു വാങ്ങി നമുക്ക് അവസാനിപ്പിക്കാം.." കാൾ കാട്ടായി.

അഞ്ചാമത്തെ ദോശ തിന്നാൻ കറി ഒഴിച്ചു വെച്ചത് പോലെ ഞാൻ എണീറ്റു. അന്ന് വല്ലാത്ത സങ്കടം ആയി. സീരിയൽ ട്യൂണ് ഒക്കെ ഉണ്ട…

അമ്മായി അമ്മയുടെ പ്രസവം- PART 7

അതിനു ശേഷം എല്ലാം നിഗൂഢമായിരുന്നു. ഉമ്മ വിളി ക്കുമ്പോഴൊക്കെ അവൾ വേറെ എവിടെ എങ്കിലും ആയിരിക്കും. അല്ലെങ്കിൽ അവളുടെ അനിയത്തി എടുക്കും. ഞാൻ പിന്നെ വിളിച്ചിട്ടേ ഇല്ല. ബ്രോക്കർ കസിൻ ചോദിച്ചു, ഇനി എന്തെങ്കിലും പ്രശ്നം? "പരീക്ഷയിൽ തോറ്റതിന്റെ വിഷമം ആയിരിക്കുമെന്ന്" ഞാൻ. പക്ഷെ, പെങ്ങള് വിടാൻ തയ്യാറലായിരുന്നു.

അവൾ കുട്ടിയെ വിളിച്ചു. പക്ഷെ താൽപ്പര്യമില്ലാതെയാണ് സംസരിച്ചത്. ഉമ്മയും പറഞ്ഞു എന്തോ എവിടെയോ സംഭവിച്ചിരിക്കുന്നു. ഞാൻ അപ്പോഴും അവളെ ന്യായീകരിച്ചു. സംസാരം വിലക്കിയത് കൊണ്ടാവുമെന്ന് ഞാൻ വാദിച്ചു. ടീൻ ഏജരെ സ്വപ്നം കണ്ടു നടക്കുകയായിരുന്നു ഞാൻ. പെങ്ങൾ വാദത്തിൽ ഉറച്ചു നിന്നു. എന്നിട്ട് മറ്റൊരു തെളിവ് കൂടി കാണിച്ചു. വാട്‌സ്ആപ്പ് ലാസ്റ്റ് സീൻ പുലർച്ചെ 2 മണി. അവിടെ ചുളുവിൽ വൈഫൈ കിട്ടുന്നുന്നുണ്ട്, ഇനി അവൾ തന്നെ ആവണം എന്നില്ലല്ലോ, അനിയത്തി ആയി കൂടെ. എന്റെ മനസ്സിൽ അപ്പോഴും ടീൻ ഏജ്.

ഉപ്പ അവളുടെ ബാപ്പയെ വിളിക്കാൻ ശ്രമം നടത്തി കൊണ്ടേ ഇരുന്നു. ഒടുവിൽ അയാൾ വിളിച്ചു. എന്നിട്ട് ഫുൾ പ്രാരാബ്‌ദം. ജോലി ഒക്കെ കുറവാണ്. ഇനിയും ചുരുങ്ങിയത് ഒരു വർഷമെങ്കിലും വേണ്ടി വരും.ഈ പറഞ്ഞതൊക്കെ ഞങ്ങൾക്ക് കേൾപ്പിച്…

അമ്മായി അമ്മയുടെ പ്രസവം. PART 6

അന്നത്തെ കൂടി കാഴ്ച്ചക്ക് ശേഷം , നിങ്ങൾക്ക് ഫ്രണ്ട്സ് ഒന്നും ഇല്ലേ, വീട്ടിൽ നിന്നും പുറത്ത് ഇറങ്ങാറില്ലേ, എന്നൊക്കെ ചോദിച്ചു വിളി വന്നു. ഞാനൊരു അമൂൽ ബേബി ആണെന്ന് അവളുടെ ഫ്രണ്ട്സ് ചോദിച്ചത്രേ. അതിനു പ്രത്യേകിച്ചു ഒരു മറുപടി പറഞ്ഞില്ല ഞാൻ. പകരം ട്രിപ്പ് പോയ കുറച്ചു ഷോർട്ട്സ് ഒക്കെ ഇട്ടിട്ടുള്ള ഇടിവെട്ട് ഫോട്ടോസ് അയച്ചു കൊടുത്തു. പിന്നെ മിണ്ടിയില്ല.

വീണ്ടുമൊരു കൂടികാഴ്ച്ച വേണ്ടി വന്നു. ഫെബ്രുവരിയിൽ. പ്രണയ ദിനം അടുപ്പിച്ചു. ഞാൻ സാധാരണ പോണ പോലെ ബൈക്കിൽ. ഇവളാണെങ്കിൽ സ്കൂൾ പരിസരത്തുള്ള ബസ് സ്റ്റോപ്പിൽ. ഒരു പൊതി തന്നേല്പിച്ചു. അപ്പോഴാണ് കാര്യം മനസ്സിലായത്. വാലൻറ്റൈൻ ഗിഫ്റ്റ് ആയിരുന്നു. അവളെ വെറും കയ്യോടെ പറഞ്ഞയാക്കരുത് എന്ന് കരുതി ഞാൻ അടുത്ത കടയിൽ കയറി അവൾക്ക് ഇഷ്ട്ടമാണെന്ന് പറഞ്ഞ മിൽക്കി ബാർ വാങ്ങി കവറിലാക്കി നൽകി.

പിന്നെ ഒന്നു രണ്ട് വിളികൾ. അപ്പോഴേക്കും തറവാട്ടിൽ അറിഞ്ഞെന്നും പറഞ്ഞു വിളിയും ടെക്സ്റ്റും മുടക്കി. എനിക്ക് പ്രത്യേകിച്ചു ഒന്നും തോന്നിയില്ല. അല്ലെങ്കിലും അവർ പണ്ടേ നിഷേധിച്ചതാണ്. അവളുടെ ഉമ്മയുടെ പ്രസവം കഴിഞ്ഞു 90 ദിവസം പിന്നിട്ടു. അതിനു ശേഷം ഉപ്പ അവിടെ പോയി , തീയതി ഫിക്സ് ചെയ്യ…