Sponsered link




അമ്മായി അമ്മയുടെ പ്രസവം- അവസാന ഭാഗം

നോമ്പ് തുറന്ന് ദോശയിൽ ചെറുപയർ കറി ഒഴിച്ച് കഴിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു ഉപ്പാക്ക് ആ കാൾ വന്നത്. അത് അവളുടെ ബാപ്പ ആയിരുന്നു. കൈ പോലും കഴുകാതെ ഉപ്പ അതെടുത്തു സംസാരിച്ചു. വിശേഷങ്ങൾ ചോദിച്ചു കൊണ്ടാണ് തുടങ്ങിയത്. പിന്നെ അയാൾ "ഈ ബന്ധം തുടരാൻ താല്പര്യമില്ല" എന്നു പറഞ്ഞു. പറയാൻ മടിയുള്ള ഏതു കാര്യവും കുറച്ചു സിനിമാറ്റിക് ആയിട്ടേ ആരും പറയൂ. അത് ഇവിടെയും സംഭവിച്ചു.

"നിങ്ങൾക്ക് താല്പര്യമില്ലെങ്കിൽ പിന്നെ കൂട്ടിയോചിപ്പിക്കാൻ താൽപര്യം ഇല്ല. എന്നാലും കാരണം എന്താണെന്ന് പറയൂ."

"അവൻ ഞങ്ങൾ വിലക്കിയിട്ടും അവളെ വിളിച്ചു"

"അത് ഇത്ര വല്യ കാര്യമാക്കണോ?, അവളും തിരിച്ചു സംസാരിചില്ലേ?"

"അത് മാത്രമല്ല, അവൻ ട്രൗസർ ഒക്കെ ഇട്ട് ഫോട്ടോ അയച്ചു കൊടുത്തിട്ടുണ്ട്"

"അവളുടെ ഫോട്ടോയും അയച്ചു തന്നിട്ടുണ്ടല്ലോ, ഇതൊന്നും ഇത്ര കാര്യമാക്കേണ്ട കാര്യം ഉണ്ടോ?"

"എന്തൊക്കെ ആയാലും, തന്നതൊക്കെ തിരിച്ചു വാങ്ങി നമുക്ക് അവസാനിപ്പിക്കാം.." കാൾ കാട്ടായി.

അഞ്ചാമത്തെ ദോശ തിന്നാൻ കറി ഒഴിച്ചു വെച്ചത് പോലെ ഞാൻ എണീറ്റു. അന്ന് വല്ലാത്ത സങ്കടം ആയി. സീരിയൽ ട്യൂണ് ഒക്കെ ഉണ്ടെങ്കിൽ പൊളിച്ചേനെ. നെഞ്ചിടിപ്പ് ഞാൻ അറിഞ്ഞു. എന്നാലും കാരണം എന്താണെന്ന് ഒരു പിടിയും ഇല്ല. കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. പല കാര്യങ്ങളും മിന്നി മറഞ്ഞു. ആ അരിശത്തിൽ അവളുടെ ഫോട്ടോ സേവ് ചെയ്ത് വെച്ച ഫോൾഡർ ഒരുമിച്ചു ഡിലീറ്റ് ആക്കി.

"നഷ്ടപരിഹാരം വാങ്ങണം"

ഓഫീസിൽ ഉള്ളവർ ഒരേ സ്വരത്തിൽ പറഞ്ഞു. എനിക്ക് ചെലവായത് ആ മിട്ടായി പൊതി ആണ്. അത്രക്ക് ദാരിദ്ര്യം ഉണ്ടായിരുന്നില്ല എനിക്ക്. ബാക്കി ഡ്രെസ്സ് കയ്യിൽ കെട്ടിയ ചെയിൻ എല്ലാം വാങ്ങി കൊണ്ടു വന്നു. കയ്യിൽ ഇട്ടിരുന്ന ചെയിനിൽ അലക്ക്‌സോപ്പിന്റെ ഭാഗങ്ങൾ കണ്ടിരുന്നു. അത് കയ്യിൽ നിന്നും ഊരി വെച്ചില്ല എന്നാണ് പെങ്ങള് പറഞ്ഞത്. എല്ലാരുടെയും മുന്നിൽ അവളെ വിളിച്ച് വരുത്തി അവളോട് തന്നെ കാരണവർ ചോദിച്ചു.  "നീ അവനെ വിളിച്ചില്ലേ? മെസ്സേജ് അയച്ചില്ലേ? ഈ കൊണ്ടു വന്ന ഗിഫ്റ്റ് നീ കൊടുത്തതല്ലേ?" അന്ന് അവൾ എനിക്ക് തന്ന പൊതി, വാലന്റൈൻ ഡേ ഗിഫ്റ്റ്.

"ഇല്ല" എന്നായിരുന്നു മറുപടി. "ഒരു 200 രൂപയുടെ സാധനം കാണിച്ചു അത് തന്നത് ഇവളാണ് എന്നു പറയണ്ട ദാരിദ്ര്യം ഒന്നും ഇല്ല ഞങ്ങളെ ചെക്കന്." എന്ന് അമ്മാവൻ. പോരാൻ നേരത്തു ഉപ്പയുടെ മാസ്സ് ഡയലോഗ്.

"എന്റെ കുട്ടിയുടെ കുറ്റം കൊണ്ടാണ് ഇത് മുടങ്ങിയത് എന്ന് പറഞ്ഞു ഞാൻ എവിടെങ്കിലും വെച്ച് കേട്ടാൽ അപ്പൊ ഇങ്ങനെ ആവില്ല ഇങ്ങോട്ട് വരുന്നത്" സിനിമയിൽ ആയിരുന്നെങ്കിൽ കയ്യടി കിട്ടുമായിരുന്ന പൊളി ഡയലോഗ്.

ഇല്ല എന്ന അവളുടെ മറുപടിയോട് കൂടി അവളും അവിടെ ഒരു സ്റ്റാർ ആയി. സ്വന്തം ഉപ്പയുടെയും ഉമ്മയുടെയും മുന്നിൽ. പതിനെട്ട് വയസ്സുകാരിയുടെ ഏറ്റവും വലിയ അച്ചീവ്‌മെന്റായി അവൾക്ക് തോന്നിക്കാണും. എനിക്കോ?? ഒരു പതിനെട്ട്കാരിയുടെ ജീവിതത്തോടുള്ള കമ്മിറ്റ്‌മെന്റ് ഇത്രത്തോളമാണെന്നും.

(അവസാനിപ്പിച്ചു)



ഞാൻ പിന്നെ കാരണം തിരക്കി എങ്ങോട്ടും പോയില്ല. പിന്നെയും കാണാൻ പോയി പെണ്ണ്. ഒരു തേപ്പ് കിട്ടിയവർ ഒരിക്കലും വിഷമിക്കണ്ട, അതിലും നല്ലതേ കിട്ടൂ. പിന്നെ കല്യാണം നോക്കുമ്പോ കുട്ടിയെ മാത്രം നോക്കാതെ അവരുടെ വീട്ടുകാരെ കൂടി നോക്കുക. അവിടെ ആണുങ്ങൾക്കായിരിക്കണം തീരുമാനമെടുക്കേണ്ടത്. ഇനിയും പറ്റിച്ചു മുങ്ങാൻ നിക്കുന്ന എല്ലാ പതിനെട്ട് കാരികൾക്കും, വാക്കു പാലിക്കുന്ന മുതിർന്ന കാരണവരമാർക്കും സമർപ്പിക്കുന്നു.

                                                                           എന്ന്,
                                                                           സുഹൈൽ സൂർപ്പിൽ

Post a Comment

0 Comments