അമ്മായി അമ്മയുടെ പ്രസവം. PART 6
അന്നത്തെ കൂടി കാഴ്ച്ചക്ക് ശേഷം , നിങ്ങൾക്ക് ഫ്രണ്ട്സ് ഒന്നും ഇല്ലേ, വീട്ടിൽ നിന്നും പുറത്ത് ഇറങ്ങാറില്ലേ, എന്നൊക്കെ ചോദിച്ചു വിളി വന്നു. ഞാനൊരു അമൂൽ ബേബി ആണെന്ന് അവളുടെ ഫ്രണ്ട്സ് ചോദിച്ചത്രേ. അതിനു പ്രത്യേകിച്ചു ഒരു മറുപടി പറഞ്ഞില്ല ഞാൻ. പകരം ട്രിപ്പ് പോയ കുറച്ചു ഷോർട്ട്സ് ഒക്കെ ഇട്ടിട്ടുള്ള ഇടിവെട്ട് ഫോട്ടോസ് അയച്ചു കൊടുത്തു. പിന്നെ മിണ്ടിയില്ല.
വീണ്ടുമൊരു കൂടികാഴ്ച്ച വേണ്ടി വന്നു. ഫെബ്രുവരിയിൽ. പ്രണയ ദിനം അടുപ്പിച്ചു. ഞാൻ സാധാരണ പോണ പോലെ ബൈക്കിൽ. ഇവളാണെങ്കിൽ സ്കൂൾ പരിസരത്തുള്ള ബസ് സ്റ്റോപ്പിൽ. ഒരു പൊതി തന്നേല്പിച്ചു. അപ്പോഴാണ് കാര്യം മനസ്സിലായത്. വാലൻറ്റൈൻ ഗിഫ്റ്റ് ആയിരുന്നു. അവളെ വെറും കയ്യോടെ പറഞ്ഞയാക്കരുത് എന്ന് കരുതി ഞാൻ അടുത്ത കടയിൽ കയറി അവൾക്ക് ഇഷ്ട്ടമാണെന്ന് പറഞ്ഞ മിൽക്കി ബാർ വാങ്ങി കവറിലാക്കി നൽകി.
പിന്നെ ഒന്നു രണ്ട് വിളികൾ. അപ്പോഴേക്കും തറവാട്ടിൽ അറിഞ്ഞെന്നും പറഞ്ഞു വിളിയും ടെക്സ്റ്റും മുടക്കി. എനിക്ക് പ്രത്യേകിച്ചു ഒന്നും തോന്നിയില്ല. അല്ലെങ്കിലും അവർ പണ്ടേ നിഷേധിച്ചതാണ്. അവളുടെ ഉമ്മയുടെ പ്രസവം കഴിഞ്ഞു 90 ദിവസം പിന്നിട്ടു. അതിനു ശേഷം ഉപ്പ അവിടെ പോയി , തീയതി ഫിക്സ് ചെയ്യാൻ. ഇനി ഇപ്പൊ ഇത്രയും ആയ സ്ഥിതിക്ക് പഠിപ്പ് കഴിഞ്ഞിട്ട് മതി എന്നായി. ഞാനും അത് തന്നെ ഉറപ്പിച്ചു. ഇനി ഇപ്പൊ കഷ്ടിച്ചു 2 മാസം.
ആദ്യ വർഷത്തിന്റെ റിസൾട്ട് വന്നു. എങ്ങനെ മെസ്സേജ് അയച്ചിട്ടും അവളുടെ രജിസ്റ്റർ നമ്പർ പറഞ്ഞില്ല. ഞാൻ വെബ്സൈറ്റ് വഴി സ്കൂൾ പേര് വെച്ച് റിസൾട്ട് കണ്ടു പിടിച്ചു, അവൾക്ക് അയച്ചു കൊടുത്തു. ഫിസിക്സിൽ പൊട്ടി. വിളിച്ചു, അനിയത്തി എടുത്തു. പിന്നെ വിളിക്കാം എന്നും പറഞ്ഞു. രണ്ടു ദിവസമായി എന്നിട്ടും കണ്ടില്ല. ഉമ്മയോട് വിളിക്കാൻ പറഞ്ഞു ഒന്നു സമാധാനിപ്പിക്കാൻ. എപ്പോ വിളിച്ചാലും ബിസി. പിന്നെ മനസ്സിലായി, ബ്ലോക്ക് ചെയ്തതാണെന്ന്. അപ്പോഴും, തോറ്റ വിഷമത്തിൽ ചെയ്തതാകമെന്ന ധാരണയിൽ ഞാനും , പ്രായത്തിന്റെ പക്ക്വത എന്നു പറഞ്ഞു ഉമ്മയും കൂടെ ചായയും അച്ചപ്പവും കഴിച്ചു.
(തുടരും)....
വീണ്ടുമൊരു കൂടികാഴ്ച്ച വേണ്ടി വന്നു. ഫെബ്രുവരിയിൽ. പ്രണയ ദിനം അടുപ്പിച്ചു. ഞാൻ സാധാരണ പോണ പോലെ ബൈക്കിൽ. ഇവളാണെങ്കിൽ സ്കൂൾ പരിസരത്തുള്ള ബസ് സ്റ്റോപ്പിൽ. ഒരു പൊതി തന്നേല്പിച്ചു. അപ്പോഴാണ് കാര്യം മനസ്സിലായത്. വാലൻറ്റൈൻ ഗിഫ്റ്റ് ആയിരുന്നു. അവളെ വെറും കയ്യോടെ പറഞ്ഞയാക്കരുത് എന്ന് കരുതി ഞാൻ അടുത്ത കടയിൽ കയറി അവൾക്ക് ഇഷ്ട്ടമാണെന്ന് പറഞ്ഞ മിൽക്കി ബാർ വാങ്ങി കവറിലാക്കി നൽകി.
ആദ്യ വർഷത്തിന്റെ റിസൾട്ട് വന്നു. എങ്ങനെ മെസ്സേജ് അയച്ചിട്ടും അവളുടെ രജിസ്റ്റർ നമ്പർ പറഞ്ഞില്ല. ഞാൻ വെബ്സൈറ്റ് വഴി സ്കൂൾ പേര് വെച്ച് റിസൾട്ട് കണ്ടു പിടിച്ചു, അവൾക്ക് അയച്ചു കൊടുത്തു. ഫിസിക്സിൽ പൊട്ടി. വിളിച്ചു, അനിയത്തി എടുത്തു. പിന്നെ വിളിക്കാം എന്നും പറഞ്ഞു. രണ്ടു ദിവസമായി എന്നിട്ടും കണ്ടില്ല. ഉമ്മയോട് വിളിക്കാൻ പറഞ്ഞു ഒന്നു സമാധാനിപ്പിക്കാൻ. എപ്പോ വിളിച്ചാലും ബിസി. പിന്നെ മനസ്സിലായി, ബ്ലോക്ക് ചെയ്തതാണെന്ന്. അപ്പോഴും, തോറ്റ വിഷമത്തിൽ ചെയ്തതാകമെന്ന ധാരണയിൽ ഞാനും , പ്രായത്തിന്റെ പക്ക്വത എന്നു പറഞ്ഞു ഉമ്മയും കൂടെ ചായയും അച്ചപ്പവും കഴിച്ചു.
(തുടരും)....
Post a Comment
1 Comments
അപ്പോളും നിനക്ക് മുഖ്യം അച്ചപ്പം തന്നെ..
ReplyDelete