Sponsered link




അമ്മായി അമ്മയുടെ പ്രസവം- PART 7


അതിനു ശേഷം എല്ലാം നിഗൂഢമായിരുന്നു. ഉമ്മ വിളി ക്കുമ്പോഴൊക്കെ അവൾ വേറെ എവിടെ എങ്കിലും ആയിരിക്കും. അല്ലെങ്കിൽ അവളുടെ അനിയത്തി എടുക്കും. ഞാൻ പിന്നെ വിളിച്ചിട്ടേ ഇല്ല. ബ്രോക്കർ കസിൻ ചോദിച്ചു, ഇനി എന്തെങ്കിലും പ്രശ്നം? "പരീക്ഷയിൽ തോറ്റതിന്റെ വിഷമം ആയിരിക്കുമെന്ന്" ഞാൻ. പക്ഷെ, പെങ്ങള് വിടാൻ തയ്യാറലായിരുന്നു.

അവൾ കുട്ടിയെ വിളിച്ചു. പക്ഷെ താൽപ്പര്യമില്ലാതെയാണ് സംസരിച്ചത്. ഉമ്മയും പറഞ്ഞു എന്തോ എവിടെയോ സംഭവിച്ചിരിക്കുന്നു. ഞാൻ അപ്പോഴും അവളെ ന്യായീകരിച്ചു. സംസാരം വിലക്കിയത് കൊണ്ടാവുമെന്ന് ഞാൻ വാദിച്ചു. ടീൻ ഏജരെ സ്വപ്നം കണ്ടു നടക്കുകയായിരുന്നു ഞാൻ. പെങ്ങൾ വാദത്തിൽ ഉറച്ചു നിന്നു. എന്നിട്ട് മറ്റൊരു തെളിവ് കൂടി കാണിച്ചു. വാട്‌സ്ആപ്പ് ലാസ്റ്റ് സീൻ പുലർച്ചെ 2 മണി. അവിടെ ചുളുവിൽ വൈഫൈ കിട്ടുന്നുന്നുണ്ട്, ഇനി അവൾ തന്നെ ആവണം എന്നില്ലല്ലോ, അനിയത്തി ആയി കൂടെ. എന്റെ മനസ്സിൽ അപ്പോഴും ടീൻ ഏജ്.

ഉപ്പ അവളുടെ ബാപ്പയെ വിളിക്കാൻ ശ്രമം നടത്തി കൊണ്ടേ ഇരുന്നു. ഒടുവിൽ അയാൾ വിളിച്ചു. എന്നിട്ട് ഫുൾ പ്രാരാബ്‌ദം. ജോലി ഒക്കെ കുറവാണ്. ഇനിയും ചുരുങ്ങിയത് ഒരു വർഷമെങ്കിലും വേണ്ടി വരും.ഈ പറഞ്ഞതൊക്കെ ഞങ്ങൾക്ക് കേൾപ്പിച്ചു തന്നു. ഞാൻ എത്ര കാത്തിരിക്കാൻ തയ്യാറാണ് എന്ന് മനസ്സിൽ പറഞ്ഞു. ടീൻ ഏജ്. ചെറിയ പെങ്ങളുടെ കല്യാണവും ഉറപ്പിച്ചു. ഒരുമിച്ച് നടത്താൻ അവരുടെ ഡേറ്റിനു വേണ്ടി കാത്തു നിന്നു.

എന്നാലും ഭാവി മരുമോളെ വിളിക്കാൻ ഉമ്മാക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. പക്ഷെ, വിളിക്കുമ്പോഴൊക്കെ ബിസി ട്യൂണ്. സദാ സമയവും മൊബൈലിൽ കുത്തുന്ന എനിക്ക് ഇത് ബ്ലോക്കിയതാനെന്ന് മനസ്സിലാക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു.
ഇത് കണ്ട് പെങ്ങൾ അവൾക്ക് വാട്‌സ്ആപ്പ് ചെയ്തു. മിനിറ്റുകൾക്കുള്ളിൽ അവളും ബ്ലോക്ക് ആയി. ഒരു ടിക്ക് മാത്രം. ഡിപ്പി അപ്രതക്ഷ്യമായി. അപ്പോഴാണ് എനിക്ക് ആദ്യമായി ഒരു അയേണ് ബോക്സിന്റെ ചിത്രം മനസ്സിൽ തെളിഞ്ഞത്. എന്നാലും പ്രതീക്ഷ കൈ വിട്ടില്ല. നടക്കുമെന്ന് ഉള്ളിൽ പറഞ്ഞു.


(തുടരും).... 

Post a Comment

1 Comments