Sponsered link




അമ്മായി അമ്മയുടെ പ്രസവം.-- PART 1





രണ്ടാമത്തെ പെണ്ണുകാണലിൽ തന്നെ സെറ്റ് ആയതിന്റെ സന്തോഷം ചെറുതായിരുന്നില്ല. കസിന്റെ ഭാര്യയുടെ ഫ്രണ്ടാണ് എന്നുകൂടി കേട്ടപ്പോ കണ്ണുമടച്ച് ഉറപ്പിച്ചു. കൂടാത്തതിന് പെരുത്ത് സൗന്ദര്യവും. മൊത്തം നാല് മക്കളിൽ മൂന്നും പെൺമക്കൾ, പതിനെട്ട് തികയാത്ത ഇവൾ മൂത്തത്. അതൊന്നും പ്രശ്നമില്ല, നിക്കാഹ് പതിനെട്ട് തികഞ്ഞതിന്റെ പിറ്റേന്ന് തന്നെ നടത്തണമെന്നും .

അങ്ങനെ ആഗസ്റ്റ് 15 ന് മിഠായി കൊടുക്കൽ കർമ്മം നടന്നു. ബ്ലൂ ഷർട്ട് നു മാച്ച് ആയ ഡ്രസ്സ് അവൾക്കും എടുത്തു. ഡിസംബറിൽ 18 തികയും, അപ്പോ ആ മാസം നിക്കാഹ് എന്ന് പറഞ്ഞ് ഉറപ്പിച്ചു. കൂടെ നിന്ന് ഫോട്ടോ എടുത്തു. വിളിക്കാൻ ഒന്നും പാടില്ലെന്നും പറഞ്ഞൂ. അങ്ങനെ 148 ദിവസം കാത്തിരിക്കാൻ ഞാനും തീരു മാനിച്ചു.

കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോ, മൂത്തച്ചി മാരുടെ നിർബന്ധത്തിന് വഴങ്ങി, നോട്ട് ത് പോയിന്റ്.. നിർബന്ധത്തിന് വഴങ്ങി ഞാൻ അവളെ വിളിച്ചു. ഓളെ ഉമ്മാന്റെ ഫോണിലേക്ക്.. ഞാൻ പത്ത് പറഞ്ഞാ ഓളുരു അര വാക്ക് പറയും അതാ അവസ്ഥ.  പിന്നെ വിളി ചില ഞായറാഴ്ച കളിൽ ആയി. പിന്നെ SMS ആയി, വാട്ട്സ്ആപ് ആയി.
അങ്ങനെ ആ സുദിനം വന്നെത്തി. അവളുടെ 18 വയസ്സ് തികഞ്ഞ ആ ദിവസം. ഞാൻ വിളിച്ചു വിഷ് ചെയ്തു , കൂടാതെ അവളുടെ ഫേവറിറ്റ് കളർ ആയ പീകോക്ക് കളറിൽ ഒരു ചുരിദാർ ഷീലയും സമ്മാനിച്ചു. അതിനു പുറമെ, ഉപ്പയും വല്യകാക്കയും കൂടി തിയതി കുറിക്കാൻ ചെന്നു. "അങ്ങനെ ഞങ്ങൾ പറഞ്ഞില്ലല്ലോ, 8 മാസം കഴിഞ്ഞു നിക്കാഹ് എന്നായിരുന്നല്ലോ ന്ന്.."

വാക്കു തെറ്റിച്ചതായി ഉപ്പ മറുത്തൊന്നും പറയാതെ ഇറങ്ങി. അപ്പോഴും അവർ വാക്കു മാറ്റി പറയാനുള്ള ആ കാര്യം അജ്ഞാതമായിരുന്നു. ഉടൻ തന്നെ ഉമ്മ ബ്രോക്കർ ആയ കസിന്റെ ഭാര്യയെ വിളിച്ചു ചോദിച്ചു. ഉമ്മാക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല..

(തുടരും)....



Post a Comment

0 Comments