Sponsered link




അമ്മായി അമ്മയുടെ പ്രസവം PART 5

"ഒന്നു കാണണമായിരുന്നു"

എന്നായിരുന്നു സന്ദേശം. മിട്ടായി എറിഞ്ഞ് 4 മാസങ്ങൾ കഴിഞ്ഞിരുന്നു. ഫോട്ടോകൾ കൈ മാറിയാതൊഴിച്ചാൽ നേരിൽ കാണണമെന്നു ഞാനും ആഗ്രഹിച്ചിരുന്നു. "അതിനെന്താ, കാണാല്ലോ" എന്ന് ഞാൻ തിരിച്ചയച്ചു. എനിക്ക് ഒഴിവുള്ള ദിവസം വേണം , സ്കൂൾ ഉണ്ടാവുകയും വേണം . അങ്ങനെ ഒരു ദിവസം കിട്ടി.

അതി രാവിലെ അവൾ കയറുന്ന ബസ് സ്റ്റോപ്പിൽ ചെല്ലുക. പിന്നെ ആ ബസ്സിന്‌ പിറകെ പോയി സ്കൂൾ പരിസരത്തും വെച്ചു കാണുക. അയ്യേ, സ്ഥിരം സിനിമയിൽ ഒക്കെ കാണുന്നത് പോലെ ഉള്ള ഒരു ക്ളീഷേ ആയി തോന്നി ഈ ഏർപ്പാട്. ഏഴര മണിക്ക് അവൾ ബസ് സ്റ്റോപ്പിൽ എത്തും എന്നവൾ മെസ്സേജ് അയച്ചു.


ഏഴു മണിക്ക് തന്നെ സ്റ്റോപ്പിൽ എത്തി. എന്നും തേക്കാത്ത ജെൽ ഒക്കെ വാരി പൊത്തിയാണ് പോയത്. ബ്ലാക്ക് ടീ ഷർട്ടും ജീൻസും. അവളോട്‌ ഇറങുന്ന സമയത്ത് മിസ് അടിക്കാൻ പറഞ്ഞിരുന്നു. അതൊന്നും കണ്ടില്ല. ഏറെ നേരം ബസ് സ്റ്റോപ്പിൽ നിക്കുന്നത് ബുദ്ധിയല്ലെന്ന് തോന്നി ബൈക്കിലേക്ക് നടക്കാൻ തുടങ്ങിയപ്പോ ദേ വരുന്നു അവൾ. റോഡ് മുറിഞ്ഞു കടന്നു, കൂടെ ഒരു തോഴിയും.

ഞാനൊന്നു നോക്കി ചിരിച്ചു. അവളും ചിരിച്ചു. ഒന്നെണീറ്റു, പിന്നെയും ഇരുന്നു. അപ്പോഴേക്കും ബസ്സ് വന്നു. കേറി നിന്നു അവൾ വീണ്ടും നോക്കി. ഞാൻ ചിരിച്ചു. അവളും. പിന്നെ ഓഫീസിലുള്ള എല്ലാവരും. എങ്ങനെ ചിരിക്കാതിരിക്കും. ഭാവി അമ്മായി അമ്മ പ്രസവിച്ചത് അറിഞ്ഞു, അതിന് അവരെ കാണാൻ പോവുമ്പോ പഴകുലയും പിന്നെ ബൂസ്റ്റും. അതും ഭാവി മരുമകൻ ആയ ഞാൻ കൊണ്ടു പോണം.

അഞ്ചാമത്തതും പെണ്കുട്ടി തന്നെ. ഉമ്മ അവരെ കാണാൻ കുലയും കൊണ്ട് പുറപ്പെട്ടു.


(തുടരും).... 

Post a Comment

0 Comments