Sponsered link




പട്ടാമ്പിപ്രിയ-1


" ബ്ലോക്ക്" എന്നു കേൾക്കുമ്പോൾ നമ്മുക്ക് എന്തെല്ലാം ഓർമ്മ വരും? "ട്രാഫിക് ബ്ലോക്ക്",  "ബ്ലോക്ക്- പഞ്ചായത്ത്"," ഹൃദയത്തിലെ ബ്ലോക്ക്". പക്ഷേ ഇതിലൊന്നും പെടാത്ത ഒരു പുതിയ തരം "ബ്ലോക്കാണ്". ഈ ബ്ലോക്ക് കണ്ടു പിടിച്ചത് തന്നെ ഇവർക്ക് വേണ്ടിയാണെന്ന് തോന്നിപ്പോകും.

കല്ലായി പാലത്തിലെ തണുത്ത കാറ്റടിച്ച് സഹിക്കാൻ കഴിയാതെയാണ് ഞാൻ ഉറക്കമുണർന്നത്. രാവിലെ ട്രയിൻ പിടിക്കാനുള്ള ഓട്ടത്തിനിടയിൽ കുറച്ച് ഉറക്കം ബാക്കി വെക്കാറുണ്ട്. അത് കല്ലായി കടവത്തെ കാറ്റ് എന്നെ ഉണർത്തും. അടുത്ത സ്റ്റോപ്പ് കോഴിക്കോട്. മുഖമൊക്കെ കഴുകി ഇറങ്ങാനുള്ള തയ്യാറെടുപ്പ്. ഇന്ന് ഇന്ത്യൻ റെയിൽവേയെ പ്രാകാതെ ഇറങ്ങാൻ പറ്റി. കൃത്യ സമയം പാലിച്ചാലും, ഒരു മണിക്കൂറിന് മുകളിൽ വൈകിയാലും മാത്രമേ ഞാനടക്കമുള്ള സ്ഥിര യാത്രക്കാർ റെയിൽവേയെ പ്രാകാറുള്ളൂ.

ഗുഹ തുറന്ന് അകത്ത് കയറിയപ്പോൾ കറന്റില്ല. ഇന്നലെ കഴിച്ച ബിരിയാണിയുടെ ഗന്ധം എല്ലായിടത്തും നിറഞ്ഞിരിക്കുന്നു. ബ്രേക്കർ താന്നതായിരിക്കും. പൊക്കാൻ പോയ എനിക്കെന്റെ കാല് പൊക്കാൻ പറ്റുന്നില്ല. എലിയെ കുടുക്കാൻ വെച്ച ലിക്വിഡിൽ എന്റെ കാലാണ് കുടുങ്ങിയത്. ഒന്നിളകിയാൽ ബാക്കിയുള്ള വയറെല്ലാം കൂടി ഇളകും. പതുക്കെ ബ്രേക്കർ പൊക്കി. കാല് പൊക്കിയില്ല. " ടൈം ബോംബ് " ഓപ്പറേറ്റ് ചെയ്യുന്ന പോലെ കറന്റ് ലോഡായി.

------------------------- ഗുഹയെ കുറിച്ച് ---------------------

കൃത്യം പറഞ്ഞാൽ 2015 ഓഗസ്റ്റിലാണ് ഞാൻ ആദ്യമായി ഗുഹയിൽ എത്തുന്നത്. കയറിയാൽ ഒരിക്കലും ഇറങ്ങാൻ തോന്നാത്ത ഒരു പ്രത്യേക തരം ഗുഹയാണത്. ശ്വാസം പുറത്ത് പോകാൻ വേറെ വഴികൾ ഇല്ല. ഞങ്ങൾ അഞ്ച് കുറുക്കന്മാരെ നയിച്ച് കൊണ്ടിരിക്കുന്ന സിംഹം ആ ഗുഹയിൽ താമസമാക്കിയിട്ട് പത്ത് വർഷം കഴിഞ്ഞ് പോയി. ഏഴ് മണിക്കൂർ ഇടതടവില്ലാതെ കമ്പ്യൂട്ടർ നോക്കി, പച്ചയാണോ ചുവപ്പാണോ കൂടുതൽ എന്ന് നോക്കുകയാണ് പ്രധാന പണി. കൂട്ടത്തിൽ കുറച്ച് തമാശ, കൂടുതൽ ഭക്ഷണം, കുറച്ച് വിശ്രമം.

ഈ അലസമായ ഗുഹയിലേക്ക് എം ബി എ പാസ്സ് ആയ ഒരു പാവം മാൻപേട കടന്നു വരുന്നു. ഇവിടെ നിന്നാണ് ആ അഞ്ച് പേർക്കും മാറ്റങ്ങൾ സംഭവിക്കുന്നതും. സർവോപരി ഞാനൊരു വില്ലൻ പരിവേഷമണിയുന്നതും.

(ബാക്കി അടുത്ത ഭാഗത്ത്) boAt BassHeads 100 in-Ear Headphones with Mic (Black)

Post a Comment

0 Comments