Sponsered link




ഒരു Email ID ഉണ്ടാക്കാൻ പെട്ട പാട്...!!!

പ്ലസ്‌ ടു പാസ്സായി ഇനി എന്ത്? എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ക്ലാസ്സ്‌ സങ്കടിപ്പിച്ചിരുന്നു ഞങ്ങളെ നാട്ടിലെ ഒരു പ്രധാനപ്പെട്ട ഒരു സംഘടന. "ഇനി ജീവിതത്തിൽ ഒരു ലക്‌ഷ്യം വേണം, സ്വപ്‌നങ്ങൾ കണ്ടു അത് കീഴടക്കണം". ഇങ്ങനെ ഒക്കെ കേട്ട് ഉറക്കം വരുന്ന സമയത്താണ് സർ ഒരു കാര്യം പറഞ്ഞത്. അത് കേട്ടതും ഞാൻ ചാടി എണീറ്റ്‌ ശ്രദ്ധിച്ചു....! 
                      
                                  "ഇനി എല്ലാവരും ഒരു മെയിൽ id ഉണ്ടാക്കണം. ഭാവിയിൽ ആവശ്യം വരും..."




ഇത് കേട്ടതും, മനസ്സിൽ ഒരുപാട് ലഡ്ഡുകൽ പൊട്ടി...! എന്തെന്നാൽ internet ഉണ്ടല്ലോ കയ്യിൽ, 
അന്ന് internet മായി ഇടപഴകുന്ന ഒരേയൊരു ആളെ എന്റെ നാട്ടിൽ ഉള്ളൂ... സഹീർ, അവനോട് കാര്യങ്ങൾ തിരക്കി. "അതൊക്കെ ഭയങ്കര പണി ആണേഡേ..., GMAILവേണമെങ്കിൽ INVITATION ഒക്കെ വേണം.



അവന്റെ മറുപടിയിൽ ത്രിപ്തനല്ലാത്ത ഞാൻ എന്റെ ആ പേടകത്തിൽ തന്നെ ഉണ്ടാക്കാൻ ശ്രമിച്ചു. ആദ്യം YAHOO!... എല്ലാം ശെരിയാകും, പക്ഷെ CAPTCHA CODE കൊളമാകും.




അവസാനം എളുപ്പമുള്ള ഒരു സൈറ്റ് കിട്ടി..., AOL MAIL. നെറ്റ്‌വർക്ക് വളരെ സ്ലോ ആയതിനാൽ പുലർച്ചെ എണീറ്റ്‌ ഞാൻ പണി തുടങ്ങി.. 
ആശ്ചര്യമെന്നു പറയട്ടെ, Congratulation, your mail id is Suhail444@aol.com.ഇതായിരുന്നു എന്റെ ആദ്യത്തെ മെയിൽ id.


ഇത് കണ്ടതും ഞാൻ ചാടി എണീറ്റ്‌ അടുക്കളയിലേക്ക് ഓടി, എന്റെ പാവം ഉമ്മയോടാണ് പറഞ്ഞത്. "എനിക്കും മെയിൽ id ആയി....!!! "

ആ സാധുവിന് എന്ത് മെയിൽ id...?

പിന്നെ ഫോണ്‍ മാറ്റി കാര്യങ്ങൾ മാറിയപ്പോൾ 20 ഇൾ പരം മെയിൽ id കൽ എനിക്ക് ഉണ്ടായി...!! HOTMAIL,YMAIL,ROCKETMAIL,YOUROCK.അങ്ങനെ പലതിലും....!

ഈ അടുത്താണ് എന്റെ അവസാനത്തെ id i@SuhailSoorpil.me പിറന്നത്‌. അത് ഇതിനെല്ലാം ഒരു മധുര പ്രധികാരം ആയിരുന്നു...!!!











Post a Comment

0 Comments